Tata pixel Car price 2lakh | Tata pixel review

ഏറ്റവും കുറഞ്ഞ വിലക്ക് ഒരു കാർ വിപണയിൽ ഇറക്കണം എന്നത് ടാറ്റായുടെ ഒരു സ്വപ്നമായിരുന്നു , അങ്ങനെ ഏറ്റവും വില കുറഞ്ഞ കാർ എന്ന രീതിയിൽ ടാറ്റ നിർമിച്ച ഒരു വാഹനമായിരിന്നു നാനോ എന്ന കുഞ്ഞൻ ഹാച്ച് ബാക് കാർ , ഒരു ലക്ഷം മുതലായിരുന്നു അതിന്റെ വില , പക്ഷെ വിപണിയിൽ തരംഗം സൃഷ്ടിക്കുവാൻ നാനോ എന്ന കാറിനായില്ല .

എന്നാൽ ടാറ്റ ഏറ്റവും വില കുറഞ്ഞ മറ്റൊരു കാറിനെ വിപണിയിൽ ഇറക്കാൻ പോകുകയാണ് . PIXEL എന്ന കുഞ്ഞൻ ഹാച്ച് ബാക്കുമായാണ് ഇപ്പോൾ ടാറ്റ എത്താൻ പോകുന്നത്.

Sponsored Links

നിലവിൽ ഈ PIXEL എന്ന കുഞ്ഞൻ കാർ യൂറോപ്യൻ രാജ്യങ്ങളിൽ വിപണയിൽ ഇറക്കുകയും വിജയിച്ചിട്ടുമുണ്ട് .

PIXEL എന്ന ഈ വാഹനത്തിൽ നാല് പേർക്ക് സുഖമായി യാത്ര ചെയ്യാം , പക്ഷെ രണ്ട് ഡോറുകളാണ് ഉള്ളത് എന്നാൽ അതൊരു കുറവായി തോന്നുന്നില്ല . എത്ര തിരക്കേറിയ നഗരങ്ങളിലും അനായാസം ഓടിച്ചുകൊണ്ട് പോകാനും പാർക്ക് ചെയ്യാനും ടാറ്റാ PIXEL ന്റെ എടുത്ത് പറയേണ്ട കാര്യം തന്നെയാണ് .

Sponsored Links

വാഹനം കുഞ്ഞനാണെകിലും എൻജിൻ പെർഫോമെൻസിൽ ഒട്ടും പിന്നിലല്ല . 5150 ആർപിഎമ്മിൽ 65 ബിഎച്ച്പി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടാറ്റ പിക്‌സലിന് വരുന്നത്.

3000 ആർപിഎമ്മിൽ 48 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ PIXEL ന് കഴിയും, 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് . എത്രയൊക്കെ പ്രേത്യേകതകൾ ഉള്ള ഈ കുഞ്ഞു വാഹനം 2 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Sponsored Links

For Latest Jobs Apply Now

105 കിലോമീറ്റർ വേഗതയിൽ ഓടാൻ  കാറിന് കഴിയും. മുന്നിലും പിന്നിലുമുള്ള ഡ്രം ബ്രേക്കുകളാണ് . ചതുരാകൃതിയിലുള്ള കമാനങ്ങളുള്ള രണ്ട് വാതിലുകളുള്ള ഹാച്ച്ബാക്കാണ് ടാറ്റ പിക്സൽ.ടാറ്റ പിക്‌സലിന് പ്രതീക്ഷിക്കുന്ന മൈലേജ് 20 കിലോമീറ്ററോ അതിൽ കൂടുതലോ ആണ്.

Sponsored Links

Sponsored Links

3 thoughts on “Tata pixel Car price 2lakh | Tata pixel review”

Leave a Comment