ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് സർക്കാർ വായ്പാ പദ്ധതി

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പ് വാങ്ങുന്നതിന് വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 50,000 രൂപ വരെയും വായ്പ ലഭിക്കും .

ആർക്കൊക്കെ ലഭിക്കും

അപേക്ഷകന്റെ വാർഷിക കുടുംബ വരുമാന പരിധി 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ആറ് ശതമാനമാണ് പലിശ നിരക്ക്. വായ്പ തുക 60 പ്രതിമാസ തവണകളായി തിരിച്ചടകേണ്ടതാണ് .

Also Read >> 

എത്ര ശതമാനം വായ്പ്പ ലഭിക്കും

അപേക്ഷകർ വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്‌ടോപ്പിന്റെ കൊട്ടെഷൻ ഹാജരാക്കണം. കൊട്ടേഷൻ പ്രകാരം ലാപ്‌ടോപ്പ് വാങ്ങുന്നതിന് 100% വായ്പ ലഭിക്കും .

ആർക്കെല്ലാം അപേക്ഷിക്കാം

18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാം. ഈ പദ്ധതിയുടെ വിശദാംശങ്ങൾ www.ksbcdc.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും . അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും കോർപ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളിലും ലഭ്യമാണ്.

Leave a Comment